കിണർനിർമ്മാണ ജോലി കഴിഞ്ഞ കയറുന്നതിനിടയിൽ താഴെ വീണ് തൊഴിലാളിയുടെ നട്ടെല്ലിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റു. വേലകുന്ന് വലിയപാറ പ്രഭാകരൻ (47) ആണ് 24 കോൽ ആഴമുള്ള
കിണറ്റിൽ വീണ് പരിക്കേറ്റത്. ഇയാളെ തിരികെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ അയൽവാസിയായ തുളസിരാജ് (38) കിണറ്റിൽ കുടുങ്ങി.
കുറ്റിക്കോൽ സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫിൻ്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തി സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്താൽഇരുവരെയും പുറത്തെത്തിച്ചു. പരിക്കേറ്റ പ്രഭാകരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.