
ഉദുമ :കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭർതൃവീട്ടിൽ താമസിക്കാൻ എത്തിയ യുവതിയെയും മക്കളെയും ഭർത്താവും ബന്ധുക്കളും തടഞ്ഞു ആറാട്ടുകടവ് മാളിയേക്കൽ പി കെ ശ്രുതിയെ ( 33) ആണ് ഭർത്താവ് പടിഞ്ഞാറെ മാളിയേക്കൽ കുഞ്ഞിക്കണ്ണൻ നായരുടെ മകൻ ശ്രീധരൻ നായർ, സഹോദരൻ കമലാക്ഷൻ നായർ, അമ്മ കമലാക്ഷി എന്നിവർ ചേർന്ന് തടഞ്ഞത്. ഭർതൃ വീട്ടിൽ താമസിക്കാൻ ശ്രുതിക്ക് ഹൊസ്ദുർഗ് കോടതി അനുകൂലമായ ഉത്തരവ് നൽകിയിരുന്നു ഇതിൻറെ അടിസ്ഥാനത്തിലാണ് ശ്രുതി ഭർതൃവീട്ടിൽ താമസിക്കാൻ എത്തിയത്. മൂന്നുപേർക്കും എതിരെ ബേക്കൽ പോലീസ് കേസെടുത്തു.