പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ തല ജാഗ്രത സമിതി യോഗം ചേർന്നു. പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ച യോഗം വാർഡ് കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. നീലേശ്വരം സബ് ഇൻസ്‌പെക്ടർ വൈശാഖ് ടി സ്ക്കൂൾ പരിസരത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. എല്ലാ സ്കൂളുകളിലും സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ആന്റി നാർക്കോട്ടിക് സെൽ, സൈബർ ക്ലബ്ബുകൾ രൂപീകരിക്കാനും , ലഹരി, സൈബർ, പോക്സോ, ഓൺലൈൻ തട്ടിപ്പ് എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും എടുക്കുവാനും , സ്ക്കൂൾ പരിസരങ്ങളിൽ സി സി ടി വി സ്ഥാപിക്കുവാനും നിർദ്ദേശിച്ചു. ജനമൈത്രി പോലീസിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അറിയിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, എക്സൈസ് പ്രിവന്റീവ് ഓഫീസർ പി ഗോപി, വിമുക്തി മെൻറ്റർ ഗോവിന്ദൻ പി ,പിടിഎ വൈസ് പ്രസിഡന്റ് രഘു. കെ, മദർ പിടിഎ പ്രസിഡന്റ് ശുഭ പ്രകാശ്, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ പി വിജീഷ് സ്വാഗതവും, ഹെഡ് മിസ്ട്രെസ് കല ശ്രീധർ നന്ദിയും പറഞ്ഞു.