ചെറുവത്തൂർ:മാർബിളിൽ ഒട്ടിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു മുഖത്ത് വീണ് ചികിത്സയിലായിരുന്ന മൂന്ന്മാസം പ്രായമായ ആൺ കുഞ്ഞ് മരണപെട്ടു. ചെറുവത്തൂർ യൂനിറ്റി ആശുപത്രിക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ധരംസിംഗിൻ്റെ കുഞ്ഞാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം.പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാർബിൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു അബദ്ധത്തിൽ കയ്യിൽ നിന്ന് താഴേക്ക് വീണപ്പോൾ കുഞ്ഞിൻറെ മുഖത്തേക്ക് മറിയുകയായിരുന്നു.