കാസർകോട് ബന്തടുക്ക മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് കരുതുന്നത്. വയനാട്ടിൽ നിന്നും മയക്കു വെടി വെക്കാൻ വിദഗ്ധരെ വിളിച്ചിരുന്നു അവർ എത്തും മുന്പേ പുലി ചത്തു. ഇന്ന് രാവിലെയാണ് നാട്ടുകാർ പുലി കെണിയിൽ കുടുങ്ങിയതായി കണ്ടത്.
ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രാജുവിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു.