The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

മട്ടാഞ്ചേരിയിൽ മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി.  മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു.

അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇന്നലെയാണ് സംഭവം. കുഞ്ഞിൻ്റെ പുറം ചൂരൽ കൊണ്ട് തല്ലിപ്പൊളിക്കുകയായിരുന്നു അധ്യാപിക. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Previous

നവരാത്രി: നാളെ പൊതു അവധി

Read Next

കെ ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഒക്ടോബർ 20 ന് മാണിയാട്ട് വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73