കാസർകോട്: വിവാഹ ഒരുക്കങ്ങൾ നടക്കുന്ന വീട്ടിൽ ഷോക്കേറ്റ് മൂന്നര വയസ്സുകാരൻ മരിച്ചു. കേരള കർണാടക അതിർത്തിയായ ഗ്വാളിമുഖത്തെ ഷിൻസാദ്- അഫ്സാന ദമ്പതികളുടെ മകൻമുഹമ്മദ് സിനാനാണു മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. എർത്ത് കമ്പനിയിൽ നിന്നും ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.