പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ക്ഷേത്ര സ്ഥാനികനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം കണാരംവയൽ സ്വദേശിയും ക്ഷേത്ര സ്ഥാനീകനുംഏഴോം നരിക്കോട്ടെ തയ്യൽ തൊഴിലാളിയുമായ നാരായണനെ (65)യാണ് പോലീസ് അറസ്റ്റു കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ ഇയാൾ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചു. നിലവിളിച്ചോടിയ കുട്ടി അകലെയുള്ള ബന്ധുവിനോട് വിവരം പറഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒളിഞ്ഞിരുന്ന പ്രതി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു ഇതിനിടയിൽ പുറത്തു പോയ കുട്ടിയുടെ അമ്മ തിരിച്ചെത്തിയതോടെ പ്രതി ഓടിരക്ഷപെട്ടു. ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.