കാലിക്കടവ്: സഹോദരനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിദ്യാർത്ഥിനി ലോറിയിടിച്ചു മരണപ്പെട്ടു.
ചെറുവത്തൂർ പള്ളിക്കണ്ടത്തെ അബ്ദുറഹിമാന്റെ മകൾ ഫാത്തിമത്ത് റഹീസ(22)യാണ് മരണപ്പെട്ടത്.തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ്. അപകടത്തിൽ സഹോദരൻ ഫൈസലിനും (29) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ കാലിക്കടവ് തോട്ടം ഗേറ്റിനടുത്താണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്കിൽ പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി ഇടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ച് വീണറഹീസയെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു