The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മടിക്കൈ സ്കൂളിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥിക്ക് ഗുരുതരം, പരിയാരത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

സ്കൂളിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിന് റാഗിങ്ങിനിരയായ പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മടിക്കൈ അമ്പലത്തുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം പ്ലസ് ടു വിദ്യാർഥി കാഞ്ഞങ്ങാട് ബല്ല ചെമ്മട്ടംവയലിലെ കെ പി നിവേദാണ് റാഗിങ്ങിനിരയായത് . താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ നിവേദിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സംഭവവു മായി ബന്ധപ്പെട്ട് സ്കൂളിലെ 4 കോമേഴ്സ് വിദ്യാർത്ഥികൾക്ക് എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തിട്ടുണ്ട് ശനിയാഴ്ച സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബസ്റ്റോപ്പിനടുത്ത് വെച്ചാണ് കോമേഴ്സ് വിദ്യാർഥികളായ നാലുപേർ ചേർന്ന് നിവേദിനെ ക്രൂരമായി ആക്രമിച്ചത്

Read Previous

രണ്ടരവയസുകാരിയുടെ കൊലപാതകം:പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

Read Next

‘ആരോപണങ്ങള്‍ അല്ലാതെ തെളിവുണ്ടോ?’ വി.ഡി സതീശനെതിരായ 150 കോടി അഴിമതി ആരോപണത്തിൽ കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!