The Times of North

Breaking News!

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷിയായി ആലിൻകീഴിൽ ശിലാ ചിത്രം

പാമ്പു കൊത്തിപ്പാറ എന്ന് ആധാരത്തിൽ പേരുള്ള സ്ഥലം നാല്പത് വർഷം മുമ്പ് വാങ്ങുമ്പോൾ പടക്ക കമ്പനി നടത്തുന്ന ടി.വി.ദാമോദരൻ അറിഞ്ഞിരുന്നില്ല പ്രസ്തുത സ്ഥലം മഹാശിലാ കാലഘട്ടത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ ചരിത്ര ശേഷിപ്പായ ശിലാചിത്രം കോറിയിട്ട അമൂല്യ നിധി ഉൾപ്പെടുന്നതാണെന്ന്. പുതുക്കൈ വില്ലേജിൽ ആലിൻകീഴിൽ നാല് ഇഞ്ച് കനത്തിൽ കോറിയിട്ട പാമ്പിൻ മുട്ടയ്ക്ക് അടയിരിക്കുന്ന സർപ്പത്തിൻ്റെ ശിലാ ചിത്രമാണ് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള സംസ്കാരത്തിൻ്റെ അടയാളപ്പെടുത്തലായി ഇന്നും നിലനിൽക്കുന്നത്. മഹാശിലാ കാലഘട്ടത്തിലേതെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയ മൂന്നു കിലോമീറ്റർ പരിധിയിൽ വരുന്ന ബങ്കളം സ്കൂൾ ഗ്രൗണ്ടിന് സമീപത്തുള്ള പള്ളത്തിലെ പുലിയുടേയും എരിക്കുളം വലിയ പാറയിലെ തോരണങ്ങളുടെയും പതിനെട്ട് കിലോമീറ്റർ ദൂരത്തുള്ള ചീമേനി അരിയിട്ട പാറയിലെ മനുഷ്യരുടെയും മൃഗങ്ങളുടേയും ശിലാ ചിത്രങ്ങളുടെയും നിർമ്മാണ രീതിയിലാണ് ആലിൻകീഴിൽ സർപ്പത്തിൻ്റെ രൂപവും കൊത്തി വച്ചിട്ടുള്ളത് എന്നത് കൊണ്ടു തന്നെ രണ്ടായിരം വർഷം വരെ പഴക്കമുള്ളതാണ് ആലിൻകീഴിലെ ശിലാ ചിത്രമെന്ന് അനുമാനിക്കാം.

സാമൂഹ്യ പ്രവർത്തകനായ സതീശൻ കാളിയാനം അറിയിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനമായ ഡോ.നന്ദകുമാർ കോറോത്താണ് ശിലാ ചിത്രത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം പ്രദേശവാസികളെ അറിയിച്ചത്. സർപ്പരൂപം ഇരുമ്പയുധം ഉപയോഗിച്ച് കോറിയിട്ടത്കൊണ്ടാണ് ആധാരത്തിൽ പാമ്പുകൊത്തിപ്പാറ എന്ന സ്ഥലപ്പേര് എഴുതിച്ചേർത്തിട്ടുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊത്തിയ ചിത്രമായതുകൊണ്ട് തന്നെ മഴതുള്ളികൾ പതിച്ച് ചുറ്റിലും പാറയിൽ ചെറിയ ചെറിയ സുഷിരങ്ങൾ വീണിട്ടുണ്ട്. വർഷം മുഴുവനും ശിലാചിത്രത്തിന് മുകളിൽ നിറയെ ഇലകൾ വീണുകിടക്കുന്നത് കൊണ്ടാണ് ശിലാ ചിത്രം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടു അധികം പോറലേൽക്കാതെ നിലനിൽക്കുന്നത്. ബങ്കളത്തും അരിയിട്ട പാറയിലും ശിലാ ചിത്രങ്ങൾ കോറിയിട്ടത് പള്ളം എന്നറിയപ്പെടുന്ന പ്രകൃതിദത്ത ജലസംഭരണികളിലായത് കൊണ്ട് തന്നെ ആദ്യ മഴയ്ക്ക് ശേഷം മഴത്തുള്ളികൾ ശിലാ ചിത്രങ്ങളിൽ പതിക്കാറില്ല. ഈ രണ്ടു കാരണങ്ങളും കൊണ്ടാണ് രണ്ടായിരം വർഷത്തിന് ശേഷവും പൂർണ്ണമായി നശിക്കപ്പെടാതെ ചരിത്ര ശേഷിപ്പായി കാസർഗോഡ് ജില്ലയിൽ ശിലാ ചിത്രങ്ങൾ ഇന്നും കാണപ്പെടുന്നത്.

Read Previous

ഉദുമ ഗവ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Read Next

പടന്നക്കാട് ശ്രീനാരായണ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ശ്രീനാരായണ എയുപി സ്കൂള ളിന്റെയും മാനേജരായി കെ വി പ്രകാശൻ ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73