സുധീഷ്പുങ്ങംചാൽ….
ഭീമനടി : കയ്യൂർ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന തേജസ്വനി പുഴയുടെ തീരത്ത് വരക്കാട് ഹൈസ്‌കൂളിലെ 95-96 വർഷത്തെ എസ്. എസ്. എൽ. സി. ബാച്ചിലെ സഹപാടികൾ ഒത്തു ചേർന്നപ്പോൾ അത് മറ്റൊരു ചരിത്രത്തിന്റെ ഭാഗമായിമാറി.
തൂവാന തുമ്പി കൾ എന്ന് പേരിട്ട സഹപാഠികൂട്ടായ്മ ശനിയാഴ്ച്ചയാണ് തേജസ്വനി പുഴയുടെ തീരത്ത് അരയാക്കടവിൽ ഒത്തു ചേർന്നത്. 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒന്നിച്ചിരുന്ന് പഠിച്ച് പലവഴികളിലേക്ക് നീങ്ങിയവർ വീണ്ടും കണ്ടുമുട്ടിയത്.
പഴയകാല ഓർമ്മ കളും അവരവരുടെ ജീവിതാനുഭവങ്ങളും പങ്കുവെക്കുകയും ഒപ്പം അകാലത്തിൽ പൊലിഞ്ഞു പോയവരെ സ്മരിച്ചും ഒക്കെ പഴയ ആ സ്കൂൾ അനുഭവങ്ങൾ ഓർത്തെടുത്തു. ആടിയും പാടിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുമാണ് എല്ലാവരും പിരിഞ്ഞത്.
തൂവാനതുമ്പികൾ എന്നപേരിൽ ഒത്തു ചേർന്ന സഹപാടിസംഗമം ജില്ലാ പഞ്ചായത്ത് അംഗവും 95-96 വർഷത്തെ എസ്. എസ്. എൽ. സി. വിദ്യാർത്ഥിയുമായിരുന്ന സി. ജെ. സജിത്ത് ഉത്ഘാടനം ചെയ്തു. എബി കുമാർ കെ. കെ. അധ്യക്ഷതവഹിച്ചു. അബ്‌ദുൾ റഹിമാൻ. അജയൻ. പി. എൻ. മനോജ്. രമേശൻ. പി. വി.. ബിജു. എം. എസ്. രാജേഷ്. കെ. യതീഷ്. കെ. സതീഷ്. പി. വി. എന്നിവർ പ്രസംഗിച്ചു. കെ. സിബില. അനുസ്മരണ പ്രസംഗം നടത്തി. ടി. വി. പ്രസീത സ്വാഗതവും. വി. എം. സ്റ്റെന്നി നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.