ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ- സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ആകാശ്. ഏക സഹോദരൻ അഭി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ്. മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.