The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കർണാടകയിലെ വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

നീലേശ്വരം: കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനിടയിൽ ഓട്ടോറിക്ഷമറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യവയസ് മരണപ്പെട്ടു. വട്ടപ്പൊയിൽ സ്വദേശിയും പഴനെല്ലിയിൽ താമസക്കാരനുമായ പി.വി.ഗിരീശൻ ഗുരുക്കൾ (55) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂന്നു മാസം മുമ്പ് കർണ്ണാടകയിലെ ബൈന്തൂരിലാണ് ഗിരീശൻ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. പൊതുപ്രവർത്തകനായിരുന്ന ഗിരീശൻ മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.

നീലേശ്വരം മന്നൻ പുറത്തു കാവിന് സമീപം യോഗ്യത സ്റ്റേഷനറി സ്റ്റോർ നടത്തിവരികയായിരുന്നു.

കോൺഗ്രസ് പ്രവർത്തകൻകൂടിയായ ഇദ്ദേഹം കഴിഞ്ഞ നഗരസഭാ തിരഞ്ഞടുപ്പിലും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഭാര്യ: ഉഷ. മക്കൾ: ശ്രീ സംഗീത ( ഡൽഹി എയർപോർട്ട് ), ശ്രീഗിരി (ചിമേനി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ). സഹോദരങ്ങൾ: പ്രകാശൻ , വിനോദ്,സിന്ധു, പുഷ്പ.

Read Previous

സെക്യൂരിറ്റി ജീവനക്കാർ ധർണ്ണ നടത്തി

Read Next

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അൻവർ , മുഖ്യമന്ത്രി ചതിച്ചു , പി ശശി കാട്ടു കള്ളൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!