2014 ഏപ്രില്‍ 11 മുതല്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ താമസിച്ച് വരുന്ന കല്യാണി (70) അന്തരിച്ചു. മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഏതെങ്കിലും ബന്ധുക്കള്‍ സന്നദ്ധമാണെങ്കില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ സദനവുമായി ബന്ധപ്പെടേണ്ടതാണെന്നും. അല്ലാത്ത പക്ഷം ജൂലൈ ഒന്നിന് മുനിസിപ്പാലിറ്റി ശ്മശാനത്തില്‍ സംസ്കരിക്കുമെന്നും വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 9446680206