The Times of North

Breaking News!

ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു   ★  കൂട്ടപ്പുന്ന -അങ്കകളരി റോഡ് ഉദ്ഘാടനം ചെയ്തു   ★  മൗകോട് മേലടക്കത്തെ കെ.പി.ആസിയുമ്മ ഹജ്ജുമ്മ അന്തരിച്ചു.   ★  വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.    ★  സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്   ★  വാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  കൊറഗ വിഭാഗത്തിൽപ്പെടുന്ന 142 കുടുംബങ്ങൾ കൈവശം ഭൂമിയുടെ ഉടമസ്ഥരാകും.   ★  വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്   ★  കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു

കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു

തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ പടക്കത്തി ഭഗവതിയും ആര്യക്കര ഭഗവതിയും തിരുമുറ്റത്തെത്തി. കലശത്തോടെയും മംഗല കുഞ്ഞുങ്ങളുടെ അകമ്പടിയോടെയും
സർവാഭരണ വിഭൂഷിതയായ വടക്കത്തി ഭഗവതി ക്ഷേത്രം വലംവച്ചപ്പോൾ തിരുമുറ്റം നിറഞ്ഞ പുരുഷാരം കൈകൂപ്പി നിന്നു.തുടർന്ന് ആര്യക്കര ഭഗവതി ഭക്തർക്ക് ദർശന സായൂജ്യമേകി. ക്ഷേത്രമുറ്റത്തെത്തിയ ഭഗവതിമാർ ഉറഞ്ഞാടി തിരുനടനം ചെയ്ത് ഭക്തരെ അഭയ മുദ്ര കാട്ടി അനുഗ്രഹിച്ചു.

രാവിലെ ഇളമ്പച്ചി മണക്കാട് തറവാട്ടു നിന്നും കലശം ക്ഷേത്രത്തിലെത്തിച്ച ശേഷം തേങ്ങാക്കല്ലിൽ വലം വെച്ച് വടക്കത്തി ഭഗതിയുടെ ആറയുടെ പിറകിലുള്ള വലിയ കലശത്തറമേൽ വെച്ചു.തുടർന്ന് 10.19 നും 11.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തികളുടെ തിരുപ്പുറപ്പാട്.

പിലിക്കോട് തെക്കുംകര ബാബു കർണമൂർത്തി പടക്കത്തി ഭഗവതിയുടെയും ഏഴോം
പ്രതീഷ് മണക്കാടൻ ആര്യക്കര ഭാഗവതിയുടെയും കോലധാരികളായി. പെരുങ്കളിയാട്ടത്തിന്റെ വരച്ചു വെക്കൽ ചടങ്ങ് മുതൽ ക്ഷേത്ര പരിസരത്തെ കുച്ചിലിൽ തീവ്ര വ്രതനിഷ്ഠയിലായിരുന്നു ഇരുവരും.

Read Previous

പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്

Read Next

കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73