നീലേശ്വരം – കേരളത്തെ മാഫിയാ താവളമാക്കി എന്ന് ആരോപിച്ച് സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച സർക്കാരിൻ്റേ നടപടിയിൽ പ്രതിഷേധിച്ചും , മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നീലേശ്വരം രാജാസ് ഹൈസ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം മാർക്കറ്റ് ജങ്ക്ഷനിൽ അവസാനിച്ചു.
പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ,ഇ ഷജീർ , സി വിദ്യാധരൻ, ഇ.എൻ പത്മാവതി, , ശിവ പ്രസാദ് അറുവാത്ത് , രവീന്ദ്രൻ കൊക്കോട് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ കെ.കുഞ്ഞി കൃഷ്ണൻ, പി. അരവിന്ദാക്ഷൻ, എം.വി. ഭരതൻ , കൊട്ര സുധാകരൻ, അഡ്വ കെ.വി. രാജേന്ദ്രൻ, കെ. പി. ശശി, പി. പുഷ്ക്കരൻ, പി. രമേശൻ നായർ, കെ.സുകു ,പി.യു. കുഞ്ഞികൃഷ്ണൻ നായർ, ഷൺമുഖൻ പി, കെ. പ്രകാശൻ, കെ. എം. ശ്രീജ , എ.ജി നായർ, പ്രവാസ് ഉണ്ണിയാടൻ,അനൂപ് ഓർച്ച, രോഹിത് സി.കെ, രതീഷ് പി , കെ.വി. പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.