സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പോക്സ് കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് (26 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
2022 മുതല്‍ ഇയാൾ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോടുള്ള പ്രമുഖ ഹോട്ടലില്‍ വെച്ചും വയനാട്ടിലെ വിവിധ റിസോട്ടുകളില്‍ വെച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിനിടയിൽവിദ്യാര്‍ത്ഥിനിയുടെ അഞ്ച് പവന്‍ സ്വര്‍ണ്ണം കൈക്കലാക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ഇയാൾ ഗൾഫിലേക്ക് മുങ്ങിയത്. പിന്നീട് ഇയാൾക്കെതിരെ കസബ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇന്നലെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെയ്ക്കുകയായിരുന്നു .കസബ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം എ.എസ്.ഐ സജേഷ്, എസ്.സി.പി.ഒമാരായ സുമിത് ചാള്‍സ്, മുഹമ്മദ് സക്കറിയ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.