കോട്ടയത്ത് വെച്ച് നടത്തിയ എം.ജി യൂണിവേഴ്സിറ്റി കോളേജിയേറ്റ് പുരുഷ-വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശി ആനന്ദ് നാരായണൻ വെള്ളി മെഡൽ നേടി. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ആനന്ദ്. ഇതോടെ നവംബർ 6 മുതൽ 10 വരെ ജമ്മുവിൽ നടക്കുന്ന ദേശീയതല ഫെൻസിംങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുവാൻ അർഹത നേടി. ഇതേ ഇനത്തിൽ ഗ്രൂപ്പ് മത്സരത്തിൽ ആനന്ദ് നാരായണൻ ഉൾപ്പെട്ട ടീമാണ് സ്വർണ്ണ മെഡൽ നേടിയത്.
നീലേശ്വരം വാണിയം വയലിലെ പി. നാരായണൻ – കെ ലത ദമ്പതികളുടെ മകനായ ആനന്ദ് എറണാകുളം സ്പോർട്സ് കൗൺസിലിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. സഹോദരൻ അഭിനന്ദ് നാരായണൻ ഇതേ കോളേജിൽ അമ്പെയ്ത്ത് വിഭാഗത്തിൽ പരിശീലനം നേടുന്നുണ്ട്.