The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള നീക്കം; തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടിയുള്ള അഴിമതിയെന്ന് വി.ഡി.സതീശൻ

കൊച്ചി∙ തിരഞ്ഞെടുപ്പു കാലത്ത് കോടികളുടെ അഴിമതി നടത്താനുള്ള പരിപാടിയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണെന്ന്പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിനു കിട്ടേണ്ട കോടികള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കാനുള്ള അഴിമതിയാണ് ഈ നീക്കത്തിനു പിന്നില്‍. നികുതി വകുപ്പ് കമ്മിഷണര്‍ അവധിയില്‍ പോയ സാഹചര്യത്തില്‍ കേരളീയത്തിനും നവകേരള സദസിനും ഏറ്റവും കൂടുതല്‍ പണം പിരിച്ചതിനു സമ്മാനം നേടിയ അഡീഷണല്‍ കമ്മിഷണര്‍ക്ക് ചാര്‍ജ് നല്‍കിയാണ് അഴിമതിക്കുള്ള നീക്കം. ഇക്കാര്യം പ്രതിപക്ഷം അറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓര്‍മ്മിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മദ്യ നികുതി കുറച്ച് തിരഞ്ഞെടുപ്പിന് മുന്‍പ് ഫണ്ട് സ്വരൂപിക്കാനാണ് ശ്രമമെന്നും വി.ഡി.സതീശൻ ആരോപിച്ചു. അതുവേണ്ടെന്ന് സര്‍ക്കാരിനോട് പ്രാഥമികമായി പറയുകയാണ്. സംസ്ഥാനത്തിനു കേന്ദ്രം നല്‍കേണ്ട പണം നല്‍കണം. എന്നാല്‍ വീണ്ടും കടമെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Read Previous

ഭർതൃമതി വീട്ടിനകത്ത് തൂങ്ങി മരിച്ചു

Read Next

പി.വി ദിനേശിന് സുപ്രീം കോടതിയിൽ പ്രത്യേക മുതിർന്ന അഭിഭാഷക പദവി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73