രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രകാനത്ത് സജനയാണ് മക്കളായ ഗൗതം,തേജസ് എന്നിവരെ വിഷം കൊടുത്തു കൊന്നശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു ഡി ക്ലർക്കാണ് സജന. കൊല്ലപ്പെട്ട ഗൗതമന് 9 വയ
സ്സും തേജസിന് ആറു വയസ്സുമാണ്. ചീമേനി പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. കെഎസ്ഇബി ജീവനക്കാരനായ രഞ്ജിത്താണ് സജനിയുടെ ഭർത്താവ്