പട്ടാപ്പകൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിലെ ടൈം സോൺ എന്ന കടയിൽ നിന്നുമാണ് 15,000 രൂപ വില വരുന്ന വിവോ കമ്പനിയുടെ മൊബൈൽ ഫോൺ മോഷണം പോയത്. ഉദ്ദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ക്ലീൻ ഷേവായ ഒരാൾ ഫോണെടുത്തു കൊണ്ടുപോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പറഞ്ഞിട്ടുണ്ട് കടയുടെ ദക്ഷിണ കന്നഡപുത്തൂർ ഈശ്വരമംഗലം കക്കേജെയിലെ മുഹമ്മദ് അഷ്റഫിന്റെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു