The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക് പിടിയിൽ

ബാറിൽ അഞ്ഞൂറിൻ്റെ അഞ്ചു കള്ളനോട്ടുകൾ നൽകിയ ചെറുവത്തൂരിലെ വാഹനമെക്കാനിക്കിനെ പോലീസ് പിടികൂടി. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശി എം. എ.ഷിജു (36) വിനെയാണ് ഇന്നലെ വൈകുന്നേരം 3 മണിയോടെ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ വെച്ചു ടൗൺ എസ്.ഐ എം.സവ്യസാചി അറസ്റ്റു ചെയ്തത്. മദ്യപിച്ച ഷിജു 2562 രൂപബില്ലായതിനെ തുടർന്ന് അഞ്ച് അഞ്ഞൂറിൻ്റെ നോട്ടുകൾ നൽകുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകൾ ആണെന്ന് മനസ്സിലായത്. തുടർന്ന് ബാർ മാനേജർ ടൗൺ പോലീസിൽ വിവരമറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. വർക്ക്ഷോപ്പിൽ നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയ നോട്ടുകളാണെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ഏറെക്കാലം ഇയാൾ ഗൾഫിൽ ജോലി ചെയ്തിരുന്നതായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

Read Previous

ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനം.

Read Next

യോഗി ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73