ചെറുവത്തൂര്‍ കൊവ്വല്‍ ഐസ് പ്ലാന്‍റിന് സമീപം ദേശീയപാതയില്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും 2210 പാക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇത് കടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു.
കെഎല്‍ 14 എച്ച് 8948 നമ്പര്‍ ഓട്ടോറിക്ഷയില്‍നിന്നുമാണ് നിരോധിത പാന്‍മസാലകള്‍ പിടികൂടി. കടത്താന്‍ ശ്രമിച്ച കാസര്‍കോട് നെല്ലിക്കുന്ന് പാത്തൂര്‍ ഹൗസില്‍ അബൂബക്കറിന്‍റെ മകന്‍ ഉമ്മറുല്‍ഫറൂഖിനെ(39) ചന്തേര എസ്ഐ എന്‍.വിപിന്‍ അറസ്റ്റുചെയ്തു. ഡിവൈഡറില്‍ തട്ടിമറിഞ്ഞ ഓട്ടോറിക്ഷ റോഡിൽ നിന്നും മാറ്റാൻ എസ്ഐയും സംഘവും എത്തിയപ്പോഴാണ് ഓട്ടോറിക്ഷയിലെ ചാക്ക് കെട്ടിൽ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളാണെന്ന് മനസ്സിലായത്. ഓട്ടോറിക്ഷയുടെ ഡിക്കിലും യാത്രക്കാര്‍ ഇരിക്കുന്ന സീറ്റിലുമായി 14 പ്ലാസ്റ്റിക് ചാക്കുകളിലാണ് പാന്‍മസാലകള്‍ സൂക്ഷിച്ചിരുന്നത്.