വടകര:വടകര അഴിത്തലയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ തോണി മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. ഒപ്പം ഉണ്ടായിരുന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഴിത്തല കുയ്യണ്ടത്തിൽ അബൂബക്കർ (68) ആണ് മരിച്ചത്.ഇന്ന് രാവിലെ മത്സ്യബന്ധനത്തിനു പുറപ്പെട്ട് അധികം വൈകാതെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. ചാത്തോത്ത് ഇബ്രാഹിം ആണ് രക്ഷപ്പെട്ടത്. മറ്റു തോണിക്കാർ അബൂബക്കറിനെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഭാര്യ: സുബൈദ. മക്കൾ: അൻസാർ, ഷഹല. മരുമകൾ: ദിൽന. പിതാവ്: പരേതനായ അസ്സൻകുട്ടി. മാതാവ്: മൈമു.