കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 49പേരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറാണ് മരിച്ച മലയാളി. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അപകടം ഉണ്ടായ സ്ഥാപനത്തിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.