നീലേശ്വരം കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെർമിനൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിൽ നിന്നും പുഴയിൽ ഭക്ഷണം നൽകുന്ന ബോട്ട് മുങ്ങി.ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാത്രിയാണ് ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന മിഡ് വാസ് കഫെ എന്ന ഹോട്ടലിന്റെ ബോട്ട് മുങ്ങിയത്. പകൽ ഭക്ഷണം വിതരണം ചെയ്യുന്ന സമയത്തായിരുന്നു ബോട്ട് മുങ്ങിയതെങ്കിൽ വൻ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ഹോട്ടലിന്റെ നടത്തിപ്പുകാരിൽ പ്രധാനിയായ ഒരു റിട്ടയേഡ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളിന്റെ ഉന്നത തലങ്ങളിലുള്ള ബന്ധം ഉപയോഗിച്ചാണ് ടെർമിനലിൽ ഹോട്ടൽ നടത്തുവാനുള്ള അനുമതി സമ്പാദിച്ചത്.ഇതിന്റെ മറവിലാണ് വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പുഴയിൽ ഭക്ഷണം നൽകാനായി ഭക്ഷണശാല യോടു കൂടിയ ബോട്ട് ഒരുക്കിയത്. ഈ ബോട്ടാണ് മുങ്ങിയത് പഴകി ഉപയോഗശൂന്യമായ ബോട്ടാണ് ഇതിനായി ഉപയോഗിച്ചത് ഇതിൽ ദ്വാരങ്ങൾ വീണാണ് ബോട്ട് മുങ്ങാൻ കാരണമത്രേ. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാതെ പുഴയിലെ ബോട്ടിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. അപകടകരവും അനധികൃതവും ആണ് ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം തന്നെ ഹോട്ടൽ നടത്തിപ്പിനെ കുറിച്ചും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതിനിടെ മുങ്ങിയ വോട്ടിന്റെ ദൃശ്യങ്ങൾ പകർത്താനുള്ളശ്രമം ഹോട്ടൽ ഉടമകൾ തടയുകയും ചെയ്തു.