കർണ്ണാടകയിലെ ബംഗ്ളൂരു-ഷിരൂർ ദേശീയ പാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനിനെ കണ്ടെത്താനായില്ല. നാലു ദിവസം മുമ്പാണ് അർജുൻ ലോറി ഓടിച്ചു പോകുന്നതിനിടയിൽ ദേശീയ പാതയോരത്തെ കുന്നിടിഞ്ഞ് വീണത്. ലോറിക്കൊപ്പം മണ്ണിനടിയിലായ അർജ്ജുനൻ്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താൻ അടിയന്തിര ശ്രമം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അധികൃതർ റോഡിലെ മണ്ണു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനിടയിൽ ലോറിയും ഡ്രൈവറും മണ്ണിനടിയിൽപ്പെട്ടന്ന് പിന്നീടാണ് മനസ്സിലായത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ലോറി മണ്ണിനടിയിൽ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അർജുനായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്