The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

നീലേശ്വരം പാലത്തിനടുത്ത് ദേശീയപാത നവീകരണത്തിനിടയിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായി

നീലേശ്വരം: നവീകരിക്കുന്ന ദേശീയ പാതയിൽ നീലേശ്വരം പാലത്തിൻ്റെ സമീപന റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതേ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നീലേശ്വരത്ത് പുതിയ പാലത്തിൻ്റെ നിർമാണം നടക്കുന്നതിനിടെയാണ് സമീപനറോഡിന്റെഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. നിടുങ്കണ്ട വളവിറങ്ങി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് റോഡിടിഞ്ഞു അപകടമുണ്ടായത്. ഇപ്പോൾ ഭാരവണ്ടികൾ കടന്നുപോയാൽ മൊത്തം ഇടിഞ്ഞു താഴ്ന്നേക്കുമെന്ന ആശങ്കയുണ്ട്. ഇതേതുടർന്ന് നീലേശ്വരം പോലിസ് എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അതുകാരണം ഈ മേഖലയിൽ ഗതാഗത കുരുക്ക് തുടരുകയാണ്. വോട്ടെടുപ്പിന് തലേന്ന് പോളിങ് സാമഗ്രികളുമായും മറ്റും തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടിയപ്പോൾ ഉണ്ടായ ഗതാഗതക്കുരുക്ക് വലിയ തലവേദനയായി. അരനൂറ്റാണ്ടിൽ അധികം പഴക്കമുള്ളതാണ് നീലേശ്വരം പുഴയ്ക്ക് കുറുകെ നിലവിലുള്ള റോഡ് പാലം. കഴിഞ്ഞ പതിറ്റാണ്ടിനിടെ ഒന്നിലധികം തവണ ബലപ്പെടുത്തിയ പാലമാണിത്.

Read Previous

ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജൻ; വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രൻ

Read Next

അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന, മാതൃകാ പോളിങ് ബൂത്തുകള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73