
പയ്യന്നൂർ: വിദ്വാൻ എ.കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം സ്മാരക സമിതി നൽകുന്ന 2025-ലെ എ.കെ പി അവാർഡ് കവി പി.കെ.ഗോപിക്ക്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്ററുടെ സ്മരണയിൽ സ്മാരക സമിതി 2009 മുതൽ സമ്മാനിച്ചു വരുന്ന 16 -മത്തെ അവാർഡാണ്. എപ്രിൽ 18 നു വൈകുന്നേരം 4 മണിക്ക് തായിനേരിയിലെ കൃഷ്ണസദനത്തിൽ വെച്ച് വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി പ്രസിഡണ്ട് സദനം നാരായണൻ അവാർഡ് സമ്മാനിക്കും.അവാർഡ്ദാന സമ്മേളനം പ്രശസ്ത എഴുത്തുകാരി സുധാ മേനോൻ ഉദ്ഘാടനം ചെയ്യും കെ.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.ഇ.ശ്രീധരൻ, എ.ശോഭ ടീച്ചർ എന്നിവർ സംസാരിക്കും.അവാർഡ് ജേതാവ് പി.കെ.ഗോപി മറുപടി പ്രസംഗം നടത്തും.
കെ പി വിജയകൃഷ്ണൻ സ്വാഗതവും ടി പി സുനിൽ കുമാർ നന്ദിയും പറയും. തുടർന്ന് പാണപ്പുഴ പത്മനാഭൻ പണിക്കർ കുമാരി വന്ദന പണിക്കർ എന്നിവർ നയിക്കുന്ന ഗോപീ വസന്തം എന്ന പേരിൽഅവാർഡ് ജേതാവിൻ്റെ കവിതകളും ഗാനങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള സംഗീത പരിപാടി അരങ്ങേറുമെന്നു വാർത്ത സമ്മേളനത്തിൽ സമിതി ഭാരവാഹികളായ ഡോ.ഇ.ശ്രീധരൻ, കെ പി വിജയകൃഷ്ണൻ, യു.നാരായണൻ, പി.ജഗദീശൻ, പി.പത്മനാഭൻ ,ടി പി സുനിൽകുമാർ, വി പി .പ്രസന്നകുമാർ എന്നിവർ അറിയിച്ചു.