ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ)കാസർകോട് ജില്ലാ വനിതാ വിംഗ് വാർഷിക സമ്മേളനം കാസർകോട് എ. കെ. പി. എ ഭവനിൽ വച്ച് നടന്നു വനിതാ വിംഗ് ജില്ലാ കോഡിനേറ്റർ രമ്യാ രാജീവന്റെ അധ്യക്ഷതയിൽ സംസ്ഥാന വനിതാ വിങ് കോർഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ മുഖ്യാഥിതിയായിരിന്നു. എ കെ പി എ ജില്ലാ സെക്രട്ടറി വി എൻ രാജേന്ദ്രൻ,ജില്ലാ ട്രഷററർ സുനിൽ കുമാർ പി.ടി,ജില്ലാ ജോ. സെക്രട്ടറി സുധീർ കെ,കാസർകോട് മേഖല ട്രഷററർ മനുഈ എല്ലോറ,വനിത മെമ്പർമാരായ രേഖ മുള്ളേരിയ, പത്മജാ ബാബു, ഉഷ കളർ പ്ലസ് , പ്രജിത കലാധരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ വച്ച് സംസ്ഥാന സെക്രട്ടറിയായ ഹരീഷ് പാലക്കുന്നിനെയും , സംസ്ഥാന വനിതാവിങ് കോർഡിനേറ്ററായ പ്രശാന്ത് തൈക്കടപ്പുറത്തെയും ആദരിച്ചു. സബ് കോർഡിനേറ്റർ സുമിത കുറ്റിക്കോൽ സ്വാഗതവും, എ കെ പി എ കാസർകോട് മേഖല വൈസ് പ്രസിഡന്റ് സരിത എല്ലോറ നന്ദിയും രേഖപ്പെടുത്തി.
2025-26 വർഷത്തെ ഭാരവാഹികളായി
കോർഡിനേറ്റർ-രമ്യ രാജീവൻ
സബ് കോർഡിനേറ്റർ – സുമിത കുറ്റിക്കോൽ എന്നിവരെ തിരഞ്ഞെടുത്തു.