നീലേശ്വരം : മലപ്പുറം ആസ്ഥാനമായ ഡോട്ട് സൈനിക അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന്റെ ഭാഗമായി സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഡോട്ട് അക്കാഡമി ജില്ല കോർഡിനേറ്റർ ശശിന്ദ്രൻ കയ്യൂർ ന്റെ അധ്യക്ഷതയിൽ ഹൊസ്ദുർഗ് ടൗൺ എംപ്ളോയ്മെന്റ് ഓഫിസർ പി.ടി. ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സംശുദ്ദീൻ അരിഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമിറ്റി ചെയർമാൻ പി ഭാർഗവി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം. കോട്ടപ്പുറം ഹയർ സെക്കണ്ടറി വിദ്യാലയ പ്രിൻസിപ്പാൾ നിഷ ബി. കോട്ട പുറം വൈകുണ്ഠ ക്ഷേത്രം കമിറ്റി പ്രസിഡണ്ട് മലപ്പിൽ സുകുമാരൻ. കോട്ട പുറം വൈകുണ്ഠ ക്ഷേത്രം കമിറ്റി ജനറൽ സെക്രട്ടറി രാജു കൊയാമ്പുറം എന്നിവർ സംസാരിച്ചു. . ഡോട്ട് അക്കാദമി ട്രയിനർ കെ.ശശി കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസ് കൈകാര്യം ചെയ്തു. വോളി ബോൾ താരവും റഫറിയും കൂടിയായ സുരേഷ് ഓർച്ചയെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഡോട്ട് ഡയറക്റ്റർമാരായ ഷിജു കുറുപ്പ് . സ്വാഗതവും ബിജു വില്ലോടി നന്ദിയും പറഞ്ഞു. മനോജ് പള്ളിക്കര പരിപാടിക്ക് നേത്യത്വം നൽകി.