സിപിഎമ്മിന്റെ ബഹുജന കൂട്ടായ്മയിൽ വയനാട്ദുരിതാശ്വാസനിധിയിലേക്ക് തന്റെ കമ്മൽ ഊരി നൽകി ഏഴു വയസ്സുകാരി ശ്രദ്ധേയയായി. സി പി എം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മറ്റി പാലായിൽ സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യാനെത്തിയ പി കെ ശ്രീമതി ടീച്ചറുടെ കയ്യിലേക്കാണ് പലായി എ എൽ പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യർത്ഥിനി എം ദിയ മോൾ സ്റ്റേജിലേക്ക് കയറി ചെന്ന് തന്റെ കമ്മൽ വയനാട് ദുരിതം അനുഭവിക്കുന്നവർക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചത്. കമ്മൽ ഏറ്റുവാങ്ങിയ ശ്രീമതി ടീച്ചർ മാതാപിതാക്കളേയും വിദ്യാർത്ഥിയായ സഹോദരനേയും സ്റ്റേജിലേക്ക് വിളിച്ച് വരുത്തി അഭിനന്ദിച്ചു. പിതാവ് സി സി മധുപാലായി തായൽ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. കൂട്ടായ്മയിൽ
സി സി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായി.
മുൻ കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരൻ, ഏരിയ സെക്രട്ടറി എം രാജൻ, നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, ലോക്കൽ സെക്രട്ടറി പി മനോഹരൻ എന്നിവർ സംസാരിച്ചു. സ്ക്കൂൾ തലത്തിൽ ദേശീയ വടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ പ്രാർത്ഥനയെ ചടങ്ങിൽ ആദരിച്ചു.