വെള്ളരിക്കുണ്ട് : ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.
ഭീമനടി പാങ്കയത്തെ ജോജോ ജോർജ്ജ് കുന്നപ്പള്ളി.. (30) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വെള്ളരിക്കുണ്ട് മിൽമ്മയ്ക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
പോസ്റ്റിൽ നിന്നും തെറിച്ചു വീണ ജിജോയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്.
ഭീമനടി ഇലക്ട്രിസിറ്റി ഓഫീസിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളാണ് ജിജോ.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്മാറ്റി.