പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവൽസരാഘോഷ പരിപാടി സംഘടിപ്പിച്ചു. റസിഡൻ്റ്സ് ഏരിയയിലെ മുഴുവൻ വിടുകളിലും കേയ്ക്ക് വിതരണവും നറുക്കെടുത്ത് ക്രിസ്തുമസ് പുതുവൽസര സമ്മാനവും നൽകി. പരിപാടിയിൽ മുഴുവൻ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടായി. പരിപാടിക്ക് അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ വിജയകുമാർ, വൈസ് പ്രസിഡണ്ട് പി.വി. ഗോപാലൻ, സെക്രട്ടറി രജീഷ് കോറോത്ത്, ജോ: സെക്രട്ടറി സരീഷ് ട്രഷറർ രാമകൃഷ്ണൻ , ഡോ: സിറിയക്ക് ആൻ്റണി. ഡോ: കൃഷ്ണകുമാർ, മറ്റ് അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.