കുട്ടികളിൽ സാമൂഹ്യബോധം പൗരബോധം, സർഗബോധം, മാനവിക കാഴ്ചപ്പാട്, പരസ്പര സൗഹൃദം, എന്നിവ ഉദ്ദീപിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്കൃതി പുല്ലൂർ നേതൃത്വത്തിൽ ശിശുസൗഹൃദ സംഗമം നടത്തി. നാടിന്റെ വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദേശത്തെ കുട്ടികളുടെ സംഗമം സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജില്ലാ കോർഡിനേറ്റർ പി കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ബിനു വണ്ണാർ വയൽ, എ ടി ശശി എന്നിവർ സംസാരിച്ചു.
തുടർന്ന് മോട്ടിവേഷൻ ക്ലാസുകളും നടന്നു.