കാറിൽ വന്ന് ആട് മോഷണ പരമ്പര നടത്തിയ മൂന്നുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. നീർച്ചാൽ മുക്കംപാറയിലെ മുഹമ്മദ് ഷെഫീഖ്, സ്ഥാനത്ത് എടുക്കാൻ സിദ്ദിഖ്, മുക്കംപാറയിലെ ഇബ്രാഹിം ഖലീൽ എന്നിവർക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. നീർച്ചാൽ പൂവാള ക്രഷറിന് സമീപത്തെ ബി. എം ഷെരീഫിന്റെ വീട്ടു പറമ്പിൽ നിന്നും മുഹമ്മദ് ഷഫീക്ക് ആടിനെ മോഷ്ടിച്ചു എന്ന പരാതി അന്വേഷിക്കുമ്പോഴാണ് പോലീസിന് ആട് മോഷണ പരമ്പരതന്നെ കണ്ടെത്താനായത്. ഈ സംഘം നീർച്ചാൽ നൂറുൽ ഇസ്ലാം മദ്രസക്ക് സമീപത്ത് വെച്ച് മൂന്ന് ആടുകളെയും നീർച്ചാൽ മഖാമിനടുത്തുനിന്നും, ആർത്തി പളത്തു നിന്നും ഓരോ ആളുകളെയും ആണ് മോഷ്ടിച്ചതായി കണ്ടെത്താനായി. മുഹമ്മദ് ഷെഫീക്കും സിദ്ധിക്കും കെ എൽ 14 എ. എ 4 6 8 6 നമ്പർ കാറിൽ മോഷ്ടിച്ചു കൊണ്ടുവരുന്ന ആടുകളെ ഇബ്രാഹിം ഖലീലാണ് വില്പന നടത്തിയത് എന്ന് പോലീസ് പറഞ്ഞു.