ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന രണ്ടാം വാർഡ് ഗ്രാമസഭയിൽ കയ്യാങ്കളി. സഭയുടെ കോഡിനേറ്റർ ആയിരുന്ന കൃഷി അസിസ്റ്റന്റ് അനുരാജിന്റെ കയ്യിൽ നിന്നും മിനുട്സ് ബുക്ക് തട്ടിപ്പറിച്ചെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ മെമ്പർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസഫ് മുത്തോലിയുടെ പരാതിയിൽ രണ്ടാം വാർഡ് മെമ്പർ ജെയിംസ് പന്തമാക്കലിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ നടന്ന വാർഡ് സഭക്കിടയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. വർഷങ്ങളായി പ്രസിഡന്റ് ജോസഫ് മുത്തോലി വിഭാഗവും ജെയിംസ് പന്തമാക്കൽ വിഭാഗവും ഗ്രാമപഞ്ചായത്തിൽ തർക്കത്തിലാണ്. ഇതേ ചൊല്ലി ഇവിടെ പലപ്പോഴും ഏറ്റുമുട്ടലും കേസും പതിവാണ്.