കാസർകോട്: ഹൈകോടതി ചുമതലപ്പെടുത്തിയ മുത്തവലിയെ പള്ളിഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസ് എടുത്തു.
പാവൂർ ഗേരുകട്ടയിലെ സദാത്ത് മനസ്സിൽ അഡ്വ.സയ്യിദ് മൊയ്തീൻ ,(32)നെ ഭീഷണിപ്പെടുത്തിയ ആർ കെ ബാവ, അബൂബക്കർ, ഇബ്രാഹിം ബൂട്ടോ, ടി എം സമദ് എന്നിവർക്കെതിരെയാണ് കേസ്. മഞ്ചേശ്വരം ബഡാജെ പോസോട്ട് മുഹയുദ്ധീൻ ജുമാ മസ്ജിദിലെ മുത്തവലിയായി അഡ്വ.സയ്യിദ് മൊയ്തീനേ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു.ഇതിൽ പ്രതിഷേധിച്ച് പ്രതികൾ ഓഫീസിൽ അകത്തു കയറി അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.