പകർച്ചവ്യാധി പകരാൻ ഇടയാക്കും വിധം പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിച്ച യുവാവിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മാലിന്യം തള്ളാൻ ഉപയോഗിച്ച സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.ദേളി ജംഗ്ഷനിലെ മിസിരിയാമൻസിൽ ഉസ്മാൻ സുലൈമാൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് സാബിർ ഇമ്രാന് (42) എതിരെയാണ് കേസെടുത്തത്. ഇയാൾ ഓടിച്ച കെഎൽ 14 -47 52 നമ്പർ സ്കൂട്ടർ ആണ് പിടിച്ചെടുത്തത്.കഴിഞ്ഞദിവസം രാത്രി ചട്ടഞ്ചാൽ – ദേളി റോഡരികിലാണ് ഇയാൾ മാലിന്യം തള്ളാൻ ശ്രമിച്ചത്. സംഭവം കണ്ട മേൽപ്പറമ്പ് എസ് ഐ എ. എൻ സുരേഷ് കുമാറാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.