ബേഡകം പോലീസ് സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ മരണത്തിൽ ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻഎം പി ആവശ്യപ്പെട്ടു.
കള്ളവോട്ട് തടഞ്ഞ ചെമ്പക്കാട് യുഡിഎഫ് ബൂത്ത് ഏജന്റ് രതീഷ് ബാബുവിനെ ബൂത്ത് വളഞ്ഞ് സി പി എം അക്രമിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെതിരെ വ്യാജ പീഡന പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എ എസ് ഐ വിജയനുമേൽ സിപിഎം നേതൃത്വം സംസ്ഥാന ഭരണത്തിന്റെ ധാർഷ്ട്യത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. വ്യാജ പരാതിയാണെന്ന് മനസ്സിലാക്കിയ വിജയൻ തുടർ അന്വേഷണം നടത്തിയതിനുശേഷം മാത്രമേ തുടർന്നടപടി എടുക്കാൻ കഴിയൂ എന്ന നിലപാടിൽ ഉറച്ചു നിന്നു. ശക്തമായ ഭരണ കക്ഷിയുടെ നേതാക്കളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ വിജയൻ പോലീസ് ക്വട്ടേഴ്സിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഏതാനും ദിവസങ്ങൾക്കുശേഷം മരണപ്പെടുകയും ആണ് ഉണ്ടായത്.
കുറ്റക്കാരായവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന്എം പി ആവശ്യപ്പെട്ടു.