വാഹനങ്ങളിൽ ഉപയോഗിക്കുന്ന ആഡ് ബ്ലൂവിന്റെ ഫയലിംഗ് സ്റ്റേഷൻ ഫ്രാഞ്ചൈസി നൽകാമെന്നും പറഞ്ഞ് ഏഴര ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. പടന്നക്കാട് ഫലാഹ് നഹ്റിൽ റാഹത്ത് മൻസിലിൽ കെ മുഹമ്മദ് കുഞ്ഞിയുടെ മകൻ നിസാമുദ്ദീന്റെ പരാതിയിൽ എറണാകുളം തൃക്കാക്കര ഓട്ടോ ഗ്രേഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷറഫ് തലക്കൽ മാനേജർ മുഹമ്മദ് സഗീർ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.
ആഡ് ബ്ലൂവിന്റെ ഫയലിംഗ് സ്റ്റേഷൻ ഫ്രാഞ്ചൈസിക്ക് 2022 ജൂലൈ 20നും ഓഗസ്റ്റ് 9നും ഇടയിൽ നിസാമുദ്ദീൻ കാഞ്ഞങ്ങാട് ആക്സിസ് ബാങ്കിൻറെ അക്കൗണ്ടിൽനിന്നും കമ്പനിയുടെ സൗത്ത് ഇന്ത്യൻ ബാങ്ക് പാലാരിവട്ടം ശാഖയിലേക്ക് ഏഴലക്ഷം രൂപ അയച്ചു കൊടുത്തു. എന്നാൽ പിന്നീട് ഫ്രാഞ്ചൈസി നൽകുകയോ നൽകിയ പണം തിരിച്ചു നൽകുകയും ചെയ്യാതെ വഞ്ചിച്ചു എന്നാണ് കേസ്.