ചിത്താരിയിലെ കെഎസ്ഇബി ഓഫീസിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും 11 കെ വി ഫീഡറിൽ നിന്നും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്ത മൂന്നുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.ചിത്താരി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ അനീഷ് മോഹനന്റെ പരാതിയിലാണ് അശോകനും കണ്ടാൽ അറിയാവുന്ന മറ്റ് മൂന്ന് പേർക്കും എതിരെ കേസെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. ഓഫീസിൽ എത്തിയ അക്രമികൾ എൻജിനീയറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഓഫീസിൽ ഉണ്ടായിരുന്ന മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി ഇതിനുശേഷമാണ് വെള്ളിക്കോത്തെ ഫീഡറിൽ നിന്നും ചിത്താരി ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.