കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ബളാൽ മരുതംകുളം ചട്ടം വേലിൽ ഹൗസിൽ സി വി ജോസഫിന്റെ മകൻ ക്രിസ്തു ദാസിന്റെ പരാതിയിൽ കോഴിക്കോട് ബാലുശ്ശേരി ശിവപുരം ബൈത്തുൽ യാസീൻ ഹൗസിൽ ഹസന്റെ മകൻ ഹസൻ ദിലീപ് ഷാ (24) പനത്തടി ബളാന്തോടെ മണിമലകാരോട് ടെസ്സിന്‍ ടോമി (36), പിതാവ് ടോമി( 60) എന്നിവർക്കെതിരെയാണ് വിശ്വാസവഞ്ചനയ്ക്ക് രാജപുരം പോലീസ് കേസെടുത്തത്.
2022 ജനുവരി എട്ടിനാണ് സ്റ്റെഫി ടോമി വിസക്കായി പ്രതികൾക്ക് പണം നൽകിയത്. പിന്നീട് വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്.