The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം തട്ടിയെ നാലു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ മുക്കു പണ്ടം പണിപ്പെടുത്തി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ നിന്നും നാലു വളകൾ പണയപ്പെടുത്തി 69 ,000 രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സൗത്ത് പടിഞ്ഞാറെ പനങ്കാവിൽ കെ ബാബുവിനെതിരെയും മെയിൻ ബ്രാഞ്ചിൽ നിന്ന് തന്നെ മൂന്ന് വളകൾ പണയപ്പെടുത്തി ഒരു ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത ആറങ്ങാടി നിലാങ്കര വികെ ഹൗസിൽ അഷറഫ് പഴയപാട്ടില്ലത്തിനെതിരെയും സെക്രട്ടറി എച്ച് പ്രദീപ്കുമാർ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ബാങ്കിന്റെ ഹോസ്ദുർഗ് സായാഹ്ന ശാഖയിൽ നാലു വളകൾ പണയപ്പെടുത്തി 2,77,700 രൂപ തട്ടിയെടു ത്തിന് ബ്രാഞ്ച് മാനേജർ പുല്ലൂർ മധുരക്കാട്ടെ പി സിന്ധുവിന്റെയും ആറങ്ങാടി ബ്രാഞ്ചിൽ 4 വളകൾ പണയപ്പെടുത്തി 1,32,000 രൂപയും തട്ടിയെടുത്തതിന് മാനേജർ എം സുനിലിന്റെയും പരാതിയിൽ ആറങ്ങാടി വടക്കൻവീട്ടിൽ മുഹമ്മദ് റിയാസിനെതിരെയും ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

Read Previous

നീലേശ്വരം കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി ഒന്നരലക്ഷം തട്ടി

Read Next

ചിലമാധ്യമങ്ങൾ വയനാട് പുരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നു-എം വി നികേഷ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73