The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നൂറോളം പേർക്കെതിരെ കേസ്

അക്രമ കേസിൽ ജയിൽ മോചിതരായ പ്രതികളെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ നൂറു പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.പടന്ന തെക്കേക്കാട് മുത്തപ്പൻ ക്ഷേത്രമായി ബന്ധപ്പെട്ട തർക്കത്തിൽ വീട് അക്രമിച്ചു എന്ന കേസിൽ ജയിലിൽ കഴിഞ്ഞ പ്രതികൾക്ക് കഴിഞ്ഞദിവസം തെക്കേക്കാട്ട് നൽകിയ സ്വീകരണ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിൽ റെജി, രമണൻ, പവിത്രൻ, രവി, സുമേഷ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് 95 പേർക്കുമെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത് കഴിഞ്ഞമാസം ഏഴിന് തെക്കേക്കാട്ടെ ഒരു വീട് ആക്രമിച്ച കേസിലെ പ്രതികൾ ജയിൽ മോചിതരായപ്പോൾ നൽകിയ സ്വീകരണത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.

Read Previous

കഞ്ചാവ് വലിക്കുകയായിരുന്നു മൂന്ന് യുവാക്കൾ അറസ്റ്റിൽ

Read Next

വീട്ടമ്മയെ മാനഭംഗപ്പെടുത്തി കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!