വിൽപ്പനക്കായി വാങ്ങിയ മത്സ്യത്തിന്റെ കൊടുക്കാനുള്ള ബാക്കി തുക ആവശ്യപ്പെട്ട് മത്സ്യ വില്പനക്കാരിയെ വഴിയിൽ വച്ച് അപമാനിച്ച രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. പിലിക്കോട് മടിവയൽ ചെമ്മാടൻ ഹൗസിൽ സി ഷീബ (43)യുടെ പരാതിയിൽ പിലിക്കോട്ടെ പ്രകാശൻ, മുത്തലീബ് എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് മടക്കര ഹാർബറില്‍ വെച്ചാണത്രെ ഇരുവരും ചേർന്ന് ഷീബയെ വഴിയിൽ തടഞ്ഞുനിർത്തി സ്ത്രീത്വത്തെ അപമാനിക്കുംവിധം ആക്ഷേപിച്ചത്. മടക്കര ഹാർബറിൽ വെച്ച് പ്രതികളിൽ നിന്നും ഷീബ വില്പനക്കായി മത്സ്യം വാങ്ങിയിരുന്നുവത്രേ. ഇതിന്റെ പണം മുഴുവനും കൊടുക്കാത്തതിനെ തുടർന്നായിരുന്നു ആക്ഷേപം.