യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ടും വിറകുകൊള്ളി കൊണ്ടും അടിച്ചു പരുക്കേൽപ്പിച്ച ഭാര്യക്കും ബന്ധുക്കൾക്കും എതിരെ നീലേശ്വരം പൊലിസ് കേസെടുത്തു. പടന്നക്കാട് മൂവാരിക്കുണ്ട് പട്ടക്കാലിലെ സുധാകരന്റെ മകൻ പി ശ്രീജിത്ത് (39)നെ അക്രമിച്ച് പരുക്കേൽപ്പിച്ചതിന് ഭാര്യ മടിക്കൈ എരികുളത്തെ സ്മിത, അമ്മ തമ്പായി, തമ്പായിയുടെ മക്കളായ സതീശൻ, രമേശൻ എന്നിവർക്കെതിരെയാണ് നീലേശ്വരം പൊലിസ് കേസെടുത്തത്. മകളെ കാണാൻ വീട്ടിലെത്തിയ ശ്രീജിത്തിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് ക്രൂരമായി ആക്രമിച്ചു എന്നാണ് കേസ്.അതേസമയം സ്മിതയെ കുത്തിപരുക്കേൽപ്പിച്ചു എന്നതിന് ശ്രീജിത്തിന്റെ പേരിലും നേരത്തെ പൊലിസ് കേസെടുത്തിട്ടുണ്ട്.