സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച് ലഹളയും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ചതിന് പേരയം സഖാക്കൾ ഫേസ്ബുക്ക് പേജിനെതിരെ കാസർകോട് സൈബർ പോലീസ് കേസെടുത്തു. കണ്ണൂർ ഡിഐജിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ ഇൻസ്പെക്ടർ രാജേഷ് അയോടനാണ് കേസെടുത്തത്. ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം ദക്ഷിണ കന്നടയിൽ നടന്ന ഒരു സംഭവം കാസർകോട്ട് നടന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹളയും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചു എന്നതിനാണ് പേരയം സഖാക്കൾ ഫേസ്ബുക്ക് പേജ് നെതിരെ കേസെടുത്തത്.