പയ്യന്നൂര്‍: വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ പയ്യന്നൂരിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച ഗൾഫുകാരനെതിരെ പയ്യന്നൂർ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. കർണ്ണാടക സ്വദേശിനിയായ 32കാരിയുടെ പരാതിയിലാണ് കുറുമാത്തൂരിലെ ഹാരിസിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. മൈസൂരിൽ വെച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കിടെ പരിചയപ്പെട്ട യുവതിയെ പയ്യന്നൂർ താലൂക്ക് ആശുപത്രി റോഡിലുള്ള ലോഡ്ജിൽ വെച്ചും മറ്റുസ്ഥലങ്ങളിലെത്തിച്ചും കഴിഞ്ഞ രണ്ടു വർഷ കാലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തിന് ശേഷം യുവാവ് വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നത്.